എന്‍റെ കദളി വാഴ കുലക്കുന്നില്ല
ഓരോ യാത്ര പോകുമ്പോഴും മനസ്സില്‍ ഒരുപാട് സ്വപ്നങ്ങലുണ്ടാവാറുണ്ട് . വല്യ സ്വപ്‌നങ്ങള്‍ താങ്ങാനുള്ള ശേഷിയില്ലാത്തതിനാല്‍ മല്ലു കിംഗ് ചെറിയചെറിയ സ്വപ്നങ്ങളുമായി ജീവിച്ചു പോവുന്ന കാലം ..
കണ്ണൂരില്‍ നിന്നും ഏറണാകുളത്തെക്ക് ഉള്ള ഒരു ട്രെയിന്‍ യാത്ര , ഓടിപ്പിടിച്ച് കേറിയ ബോഗിയിലെ ഓരോ സീറ്റും നോക്കിയ ഞാന്‍ ആകെ തളര്‍ന്നു പോയി . മരുന്നിനു പോലും ഒരു പെന്‍ കുട്ടി ഇല്ലാത്ത ബോഗി. അടുത്ത സ്റ്റോപ്പ് എത്തുന്നത് വരെ ഞാന്‍ ഒരു സീറ്റില്‍ കേറി ഇരുന്നു.. ഒരു വല്യപ്പന് വിന്‍ഡോ സീറ്റ് ഒഴിഞ്ഞു കൊടുത്തത്,അടുത്ത സ്റ്റോപ്പില്‍ നിന്നും വേറെ ബോഗിയില്‍ മാറി കേറാം എന്ന് മാത്രം ചിന്തിച്ചത് കൊണ്ടാണ്. ബാഗും എടുത്ത് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ , പാലപ്പം പോലെ ഒരു പെണ്‍കുട്ടി ഓടിക്കേരിയത് കണ്ട ഞാന്‍ മടിച്ചു നില്‍കാതെ തിരിച്ചു അതെ ബോഗിയില്‍ വീണ്ടും ചാടിക്കേറി . അവളെ കണ്ടപ്പോള്‍ തന്നെ എന്‍റെ മനസ്സില്‍ ഉറപ്പിച്ചു , "വിടില്ല ഞാന്‍,ഇവളെ ആര്‍ക്കും വിട്ടു കൊടുക്കില്ല എന്ന്..".. അല്ല പിന്നെ ...
അങ്ങനെ എന്‍റെ 'എത്രാമത്തെ ആണോ ആവോ, ഓര്‍മയില്ല ' പ്രണയം പൊട്ടിവിടര്‍ന്നു .. ഞാന്‍ ഒട്ടും അമാന്തിച്ചില്ല , അവളെ തപ്പി കൊണ്ട് നടക്കുമ്പോള്‍ കണ്ട കാഴ്ച "ഈശ്വരാ സങ്കടം കൊണ്ട് എന്‍റെ കണ്ണുകള്‍ നിറഞ്ഞു പോയി ". ഞാന്‍ നേരത്തെ സീറ്റ് ഒഴിഞ്ഞു കൊടുത്ത വല്യപ്പന്റെ കൂടെ അതാ ആ സുന്ദരി കുട്ടി ഇരിക്കുന്നു.. ഞാന്‍ വല്യപ്പനെ നോക്കി പുഞ്ചിരിച്ചു. എന്‍റെ ദൈവമേ ആ വല്യപ്പന്‍ എന്നെ മൈന്‍ഡ് ചെയ്തില്ല എന്ന് മാത്രമല്ല എന്നോട് പറഞ്ഞു "കുറച്ച അങ്ങോട്ട് മാറി നിക്കെടാ ചെക്കാ , കാറ്റ് കിട്ടുന്നില്ല !! " എന്ന്..
കാറ്റ് പോവാറായ ആ വല്യപ്പന്‍ വരെ കേറി ഗോളടിച്ച എന്നെ നോക്കി അടുത്തുള്ള വല്യമ്മ വല്ലാത്ത ഒരു ചിരി .. ഹാ എന്തൊരു കഷ്ടം ആ മനുഷ്യന് ഇരിക്കാന്‍ വിന്‍ഡോ സീറ്റ് കൊടുത്ത എന്നെ മുക്കാലില്‍ കെട്ടി അടിക്കണം എന്ന് തോന്നി ..അല്ല പിന്നെ ആ വല്യപ്പനെ മോന്ത കണ്ടപ്പോള്‍ തന്നെ എനിക്കുള്ള അടുത്ത ഗോളിനുള്ള ലോങ്ങ് പാസ് എനിക്ക് പിടികിട്ടി.. ഞാന്‍ കോര്‍ട്ട് -നു പുറത്തിറങ്ങി .. അല്ല പിന്നെ എന്‍റെ അടുത്താ അയാളുടെ കളി..
അവളുടെ എതിരെയുള്ള ലഗ്ഗേജ്-ബെര്‍ത്തില്‍ കേറാന്‍ തീരുമാനിച്ചു. ഞാന്‍ ഷൂസ് അഴിച്ചു വെച്ച് ബെര്‍ത്തില്‍ കേറുമ്പോള്‍ ദാ അടുത്ത മാരണം.. എന്‍റെ ബാഗിലുണ്ടായിരുന്ന ബോട്ടില്‍ ടോപ് ഊരി വെള്ളം മുഴുവനും ആ വല്യപ്പന്റെ തലയിലേക്ക് ..." പട പേടിച്ചു പന്തളത്തില്‍ ചെന്നപ്പോള്‍ പന്തം കൊളുത്തി പട " പിന്നെ എനിക്കൊന്നും ഓര്‍മയില്ല , ആ മനുഷ്യനെ പിന്നെ നിക്ക് വല്യപ്പന്‍ എന്ന് വിളിക്കാന്‍ തോന്നിയില്ല .. എന്‍റെ ഹാടാത ആകര്‍ഷിച്ച ആ പെണ്ണിന്റെ മുന്നിലിട്ട് ആ പുള്ളി എന്നെ തെറി വിളിച്ചു ... ഈശ്വരാ എനിക്ക് പ്രതികരിക്കാന്‍ ശക്തി തരൂ എന്ന് പറഞ്ഞു ഞാന്‍ താഴെ ഇറങ്ങി ആ മനുഷ്യന്റെ ദേഹത്തെ വെള്ളം ഒരു പേപര്‍ എടുത്ത് തുടച്ചു കൊടുക്കുമ്പോഴും ആ മനുഷ്യന്‍ പിറു പിറുക്കുന്നുണ്ടായിരുന്നു.
ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല.. എന്‍റെ മനസ്സ് മുഴുവന്‍ ആ സുന്ദരി കുട്ടിയായിരുന്നു. ഞാന്‍ അവളെ ഒന്നു നോക്കി , അവള്‍ എന്നെ ഒരു പുഞ്ജ ഭാവത്തോടെ നോക്കിയപ്പോള്‍ തന്നെ ഞാന്‍ ആകെ തകര്‍ന്നു പോയി..
തുടരും ..
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം രാഗമായ് അത് താളമായ്
നീ എനിക്കാത്മാവിന്‍ ദാഹമായ്
ശൂന്യമാമെന്‍ ഏകാന്തതയില്‍ പൂവിറ്റൊരനുരഗമായി
നീയൊരു സ്നേഹ വികാരമായി
ഒന്നിനുമല്ലാതെ ...
മനസ്സിലെ നവരത്ന വിളക്കില്‍ നീ കൊളുത്തി
മധുര സ്മരണ തന്‍ തിരികള്‍
മനസ്സിലെ നവരത്ന വിളക്കില്‍ നീ കൊളുത്തി
മധുര സ്മരണ തന്‍ തിരികള്‍
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കര്‍പ്പൂര തിരികള്‍
ആയ ......അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കര്‍പ്പൂര തിരികള്‍
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
വെളിച്ചം വാതില്‍ തുറന്നു വീണ്ടും
വസന്തം വന്നു വിടര്‍ന്നൂ
വെളിച്ചം വാതില്‍ തുറന്നു വീണ്ടും
വസന്തം വന്നു വിടര്‍ന്നൂ
എന്നിലെ എന്നെ ച്ചുംബിച്ചുനര്‍ത്തി
എനിക്ക് പ്രിയമാം നിന്‍ ഗാനം
എന്നിലെ എന്നെ ച്ചുംബിച്ചുനര്‍ത്തി
എനിക്ക് പ്രിയമാം nin ഗാനം
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
രാഗമായ് അത് താളമായ്
നീ എനിക്കാത്മാവിന്‍ ദാഹമായ്
ശൂന്യമാമെന്‍ ഏകാന്തതയില്‍ പൂവിറ്റൊരനുരഗമായി
നീയൊരു സ്നേഹ വികാരമായി
ഒന്നിനുമല്ലാതെ ...
മ്മള ക്കൊണ്ട് ഇത്രയല്ലേ പറ്റുള്ളൂ പന്ജ്ജാരെ...

- ബീരാന്‍ s/o അദ്രമാന്‍
No comments:
Post a Comment
ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..