Friday, June 15, 2012

കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും.

"വിഘടനവധികളും   പ്രതിക്രിയവാതികളും    പ്രതമാദ്രിഷ്ടിയാല്‍  അകല്ച്ചായില്‍  ആയിരുന്നുവെങ്കിലും അവര്കിടയിലുള്ള അന്ദര്ധാര സജീവം  ആയിരുന്നു  എന്ന്  വേണം കരുതാന്‍ .............ബൂര്‍ഷ്വാസികളും   തക്കം  പാത്തു  ഇരിക്കയായിരുന്നു .."

മഹാനായ  ശങ്കരാടി  സഖാവ് പറഞ്ഞ പോലെ  ആയിരുന്നോ കാര്യങ്ങള്‍ !!

സ്വന്തം മല്ലു കിംഗ്‌ :

നെയ്യാറ്റിന്‍കര ഉപ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കൂട് വിട്ടു വന്ന  " കുലം കുത്തി  " വേണ്ടി വന്നു ,യു ഡി എഫിന് സീറ്റ്‌ തിരിച്ചു പിടിക്കാന്‍..
എല്‍ ഡി എഫിന് കാര്യം പിടി കിട്ടി " അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതി  "...
ഇതിനിടക്ക് വല്ലതും കിട്ടിയത് ബി ജെ പി ക്കാണ്...മൂക്കില്ലാ രാജ്യത്ത്‌ മുറിമൂക്കന്‍ രാജാവ്‌ എന്നത്  പോലെ  പ്രഗല്‍ഭനായ ഒ.രാജഗോപാല്‍ തന്‍റേതായ ഒരു മത്സരം അവിടെ കാഴ്ച  വെച്ചു...
എന്തോ ആവട്ടെ ... പക്ഷെ കിങ്ങിനു മനസ്സിലായി    "ഇവിടെയും തോറ്റത് സാദാ ജനങ്ങള്‍ ... "
നാട്ടില്‍  അക്രമവും അഴിമതിയും അരങ്ങു തകര്‍ക്കുകയും  ,  രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ തങ്ങളുടേതായ ഗുണ്ടാ സംഘങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ നശിച്ച രാഷ്ട്രീയ നൂറ്റാണ്ടില്‍ മനുഷ്യത്വവും ,സഹാനുഭൂതിയും എങ്ങും ശൂന്യം ...
" എം എല്‍ എ  മണി പത്താം ക്ലാസും ഗുസ്തിയും " എന്ന ഒരു പടം റിലീസ് ചെയ്തപ്പോള്‍ തന്നെ  ഒരു ഗടി (ആരാധകര്‍ മണ്ട ശിരോ മണി എന്നും ഗുണ്ടാ മണി എന്നൊക്കെ സ്നേഹത്തോടെ  വിളിക്കുന്നു )     " ഞങ്ങള്‍ അയാളെ തല്ലി ക്കൊന്നു ,ഇയാളെ അടിച്ചു കൊന്നു ,വേറൊരുത്തനെ  എറിഞ്ഞു  കൊന്നു ... " എന്നും പറഞ്ഞു കൊണ്ട് ഗീര്‍വാണം പ്രസംഗിക്കുന്ന കാഴച്ചയാണ് നമ്മുടെ കൊച്ചു കുട്ടികള്‍ ഉള്‍പെടെയുള്ള മലയാളീ സമൂഹം കാണേണ്ടി വന്നത് . നല്ല 
 ഇതൊക്കെ  ആരു ചിന്തിക്കുന്നു..
കലി കാലം,, നല്ല  കാര്യം തന്നെ ...  പ്രസംഗം കഴിഞ്ഞ അപ്പ തന്നെ പി ഡബ്ല്യു ഡി വിളിച്ചു  അവാര്‍ഡും കൊടുത്തു..
"വിത്തു ഗുണം പത്തു ഗുണം" ... എന്തോ കാണിക്കട്ടെ ...
പിറവം പോയ വഴിയെ നെയ്യാന്റിങ്കര യും പോവും ..പോവട്ടെ..
പക്ഷെ , മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയ  പ്രവര്‍ത്തകന്‍ തന്‍റേതായ നിലപാടുകളില്‍ ഉറച്ചു നിന്നപ്പോള്‍ അയാള്‍ക്ക് നഷ്ടപെട്ടത് തന്‍റെ ജീവിതമാണ് ...
നിരാലംബരായത് ഒരു കുടുംബമാണ് .... ഇവിടെ നിഷ്ഫലമായത് സമാധാനവും , സാഹോദര്യവും  ആണ്...
പക്ഷെ അത് പരോക്ഷമായി സഹായിച്ചത് അവരുടെ രാഷ്ട്രീയ പ്രതിയോഗികളെയാണ്, മറ്റു പാര്‍ട്ടികള്‍ അവരവരുടെ  ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ വിഷയം ഉപയോഗിച്ച് അഭിപ്രായ പ്രകടനങ്ങളും നടത്തുന്നു..
മാന്യ കൊലയാളി  കൊടി സുനി യെ കണ്ടപ്പോള്‍ തന്നെ മല്ലു കിംഗ്‌-നും ഒരു പൂതി ഒന്ന് നേരിട്ട കാണാന്‍ ... ഒരു മനുഷ്യ മൃഗത്തെ കണ്ടിരിക്കണമല്ലോ...
ഈ മൃഗം കൊന്നൊടുക്കിയത് ടി പി -യെ മാത്രമല്ല ,പിഴുതെറിഞ്ഞത്  കുറെ  കുടുംബങ്ങളുടെ അടി വേര്  ആണ് ....
നമ്മുടെ പോലിസ് കാര്യമായി എന്തെങ്കിലോമെക്കെ ചെയ്തെന്നു ജനങ്ങള്‍ക്കും തോന്നി..  തികച്ചും സിനിമ സ്റ്റൈലില്‍ ആണ് വില്ലനെ  പോലിസ് പൊക്കിയത് ...
എന്തായാലും അന്വേഷണ ഉദ്യോഗസ്ഥന് ,കല്യാണത്തിനു പങ്കെടുക്കാന്‍ പത്തിരുപത്  ദിവസത്തെ  ലോങ്ങ്‌ ലീവ് കൊടുത്തത് നന്നായി..
കേസന്വേഷണം പോലെ  അതൊക്കെ അതിന്റെ വഴി നടക്കട്ടെ ... "നടന്നാല്‍ നടന്ന്"  അങ്ങനെയല്ല  "നടന്നാല്‍  നന്ന്" ... അത്ര തന്നെ ...

എന്തായാലും പറന്നു പോകുന്നതിനെ കൊക്ക കെട്ടി  പിടിക്കാന്‍ മല്ലു  കിംഗ്‌-നു താല്പര്യമില്ല ...



ഈശ്വരാ എന്നെ മാത്രം രക്ഷിക്കണേ. .....

No comments:

Post a Comment

ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..

Popular Posts

Stats Counter

View My Stats