കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്‍റായി ഇന്നസെന്‍റും ജനറല്‍ സെക്രട്ടറിയായി മോഹന്‍ലാലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് സെക്രട്ടറി. കെ.ബി.ഗണേഷ്‌കുമാര്‍, ദിലീപ്(വൈസ്.പ്രസി), കുഞ്ചാക്കോ ബോബന്‍ (ഖജാ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്.
ഇന്നസെന്‍റും ഇടവേള ബാബുവും തുടര്‍ച്ചയായി നാലാംതവണയാണ് ഭാരവാഹികളാകുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഞായറാഴ്ച ഹോട്ടല്‍ അബാദ് പ്ലാസയില്‍ ചേരുന്ന വാര്‍ഷികപൊതുയോഗത്തില്‍ നടക്കും. 11പേരെയാണ് തിരഞ്ഞെടുക്കേണ്ടത്.
ഔദ്യോഗിക പാനലില്‍നിന്ന് നെടുമുടി വേണു, ലാല്‍, ദേവന്‍, ലാലുഅലക്‌സ്, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമ്മൂട്, ജയസൂര്യ, സാദിഖ്, കാവ്യാമാധവന്‍, ലെന, കുക്കു പരമേശ്വരന്‍ എന്നിവരാണ് മത്സരിക്കുന്നത്. പാനലിന് പുറത്തുനിന്ന് മത്സരിക്കുന്നത് രവീന്ദ്രനാണ്. ഞായറാഴ്ച രാവിലെ 11മുതല്‍ ഒരുമണിവരെയാണ് വോട്ടെടുപ്പ്. മൂന്നുമണിയോടെ ഫലംപ്രഖ്യാപിക്കും. ജൂലായ് ഒന്നിന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കും.
No comments:
Post a Comment
ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..