സിനിമ ഡയറി

                     

                    
    കളി ഉസ്താദിനോട്  വേണ്ടാ ....


മോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഉസ്താദ് ഹോട്ടലിനെതിരെ നുണ പ്രചാരണം നടക്കുന്നതായി സംവിധായകന്‍ അന്‍വര്‍ റഷീദ്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ അവാസ്തവമാണെന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അന്‍വര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ഒട്ടകത്തെ ഉപയോഗിച്ചതിന് അനുമതി ഇല്ലെന്നു കാണിച്ചു ഒരു സംഘടന ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിനെ സമീപിച്ചുവെന്നും പടത്തിന്റെ റിലീസിങ്ങ് ബോര്‍ഡ് ഇടപെട്ടു തടഞ്ഞുവെന്നും കഴിഞ്ഞദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് തെറ്റാണെന്നാണ് അന്‍വര്‍ പറയുന്നത്.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ വന്ന വ്യാജ പോസ്റ്റില്‍ നിന്നാണ് ഈ വാര്‍ത്ത പ്രചരിച്ചത്. ചിത്രം ഫസ്റ്റ് പ്രിന്റ് തിങ്കളാഴ്ചയാണു തയ്യാറാകുന്നത്. വ്യാഴാഴ്ചയോ വെള്ളിയാഴ്ച ചിത്രം തിയറ്ററിലെത്തും. ദുല്‍ഖറും നിത്യ മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ അഞ്ജലി മേനോന്റെയാണ്.
ഒട്ടകങ്ങള്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ രാജസ്ഥാനിലാണ് ഈ രംഗം ചിത്രീകരിച്ചത്. ഇതിനു വേണ്ട അനുമതിയുണ്ടായിരുന്നു. ഏതെങ്കിലും സംഘടന ചിത്രത്തിനെതിരെ പരാതി കൊടുത്തതായി അറിയില്ല, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ഇത്തരം പ്രചാരണങ്ങളെന്നും സംവിധായകന്‍ പറഞ്ഞു.

Release Note:-

After Rajamanikyam, Chotamumbai, Annan Thambi, and Bridge (Kerala Cafe), Anwar Rashid is directing his next film which has been named Ustad Hotel. 

Mammootty's son, Dulquar Salman, plays the leading role and Nithya Menon plays the heroine's role. Thilakan acts in a very important role. 

'Ustad Hotel' will be shot in Switzerland, Rajastan, Mumbai and Kozhikode and the shooting is expected to begin in December. Screenplay is written by Anjali Menon.
Listin Stephen, who has produced Traffic and Chappa Kurisu, is the producer. Ustad Hotel promises to be a different kind of thriller.

Anwar Rashid made a radical shift in making 'Bridge' successfully, which made people wonder whether it was the same person who had produced megahits such as Rajamanikyam, Chotamumbai and Annan Thambi, Continuing in the same trend, he has come forth with 'Ustad Hotel'. The encouraging attitude of viewers towards new films like Traffic, Salt and Pepper and Chappu Kurisu influenced Anwar's decision not to include megastars like Mohanlal and Mammootty in his impending experimental film. 

 Crew 

 Banner - Magic Frames
 Director - Anwar Rasheed ,
 Producer - Listin Stephen ,
 Story - Anjali Menon
 Script - Anjali Menon
 Screenplay - Anjali Menon ,
 Cinematography - Lokanathan , Editor - Mahesh Narayanan , Art Director - Anandan ,
 Makeup - Jayesh Piravam , , Costume Designer - Sameera Sanish
 Production Control - Sanju Vaikom , Associate Director - Marthandan , Lyrics: Rafeeq Ahmed           Music Director - Gopi Sundar , Stills - Martin Prakkat


                                                                     --The End--



                 ലേഡീസ് ആന്‍ഡ് ജന്‍റില്‍മാനു' മായി മോഹന്‍ലാലും സിദ്ദിഖും 
ഇരുപതു വര്‍ഷത്തിനു ശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും ഒന്നിക്കുന്നു. ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പിലൂടെ നൂറുകോടിയെന്ന സ്വപ്ന നേട്ടം സൃഷ്ടിച്ച സിദ്ദിഖ്, മോഹന്‍ലാലിനുവേണ്ടിയൊരുക്കുന്ന ചിത്രത്തിന്റെ പേര് 'ലേഡീസ് ആന്‍ഡ് ജന്‍റില്‍മാന്‍'. 'വിയറ്റ്‌നാം കോളനി'യിലാണ് ഈ കൂട്ടുകെട്ട് ഒടുവില്‍ കണ്ടത്.

അത് പക്ഷേ സിദ്ദിഖ്-ലാല്‍ സിനിമയായിരുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷം മോഹന്‍ലാലിനു വേണ്ടി സിനിമയൊരുക്കുമ്പോള്‍ സിദ്ദിഖ് ഒറ്റയ്ക്കാണ്. കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹത്തിന്‍േറതുതന്നെ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ബോഡിഗാര്‍ഡിനു ശേഷമുള്ള ഹിന്ദി ചിത്രത്തിന്റെ ജോലികള്‍ക്കൊപ്പമാണ് സിദ്ദിഖ് ലേഡീസ് ആന്‍ഡ് ജന്‍റില്‍മാന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്. കഥയെക്കുറിച്ചും പേരിനെക്കുറിച്ചുമുള്ള അവസാന ചര്‍ച്ചകള്‍ ഞായറാഴ്ച കൊച്ചിയില്‍ നടന്നു. ചിത്രത്തെക്കുറിച്ച് മോഹന്‍ലാലിന് പ്രതീക്ഷയേറെയാണ്. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.

No comments:

Post a Comment

ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..

Popular Posts

Stats Counter

View My Stats