Monday, June 25, 2012

പ്രണയം ചക്കയാണ് ...






                                            പ്രണയം ചക്കയാണ് ...



നിങ്ങള്‍ക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ ....? പെണ്ണിനോടെന്നില്ല എല്ലാം പ്രണയമാണ് .

പ്രണയം എന്തിനോടും ആവാം .എങ്കിലും പ്രണയത്തില്‍ എന്തും ആവാം .
പ്രണയം ഒരു ഹൈ-വെ   ആവണമെന്നില്ല   , വണ്-വെ  ആയാലും മതി .
ഈ വാദങ്ങളൊക്കെ ഞാനും കേട്ടിട്ടുണ്ട് .

 പക്ഷെ , എന്റെ പ്രണയത്തില്‍ ഇതിനൊന്നും യാതൊരു പ്രസക്തിയില്ല .
ഇഷ്ടപെട്ടതിനെ ഇഷ്ടമാണ് എന്ന് പറയാന്‍ ഉള്ള ചങ്കൂറ്റം ...............!

അല്ല എന്താണ് ശരിക്കും പ്രണയം , വളരെ സിമ്പിള്‍ ആയി പറഞ്ഞാല്‍   

പ്രണയം ചക്കയാണ് , പുറമേ നിന്നു കാണാന്‍ നല്ല ഭംഗിയുണ്ടാവാം ..
പഴുത്താല്‍ നല്ല മധുരമാണ്... 
കറി വെച്ചാലും നല്ല സ്വാദാണ് ..
പക്ഷെ ചക്ക പശ 
പറ്റി പിടിച്ചാല്‍, ആകെ ഒരു  അങ്കലാപ്പാണ് ...കഴുകിയാലും , പാറേല്‍ ഉരച്ചാലും  പോവാന്‍ പാടാണ്..
വെളിച്ചെണ്ണ ഇട്ടു  സ്മൂത്ത്‌ ആയി വേണം അത് കളയാന്‍ ...വ്യാജ  പ്രണയത്തില്‍ നിന്നും ചില  വിരുതന്മാര്‍ ഊരുന്നതും നൈസ് ആയിട്ടാണ്
എന്നാണു കേട്ടറിഞ്ഞത്..
ചക്ക തിന്നു തീര്‍ന്നാല്‍ , ചക്കെടെ മടല് കളയുന്നത് പോലെ കളയാനുള്ളതല്ല പ്രണയം ...
അതില്‍ നിന്നുള്ള , ചക്കക്കുരു സൂക്ഷിക്കുന്നത് പോലെ വേണം  , പ്രണയത്തിനെ സൂക്ഷിക്കാന്‍ ...

പക്ഷെ പ്ലാവിന്റെ ചുവട്ടില്‍ പോയി വെറുതെ തല വെച്ച് കൊടുക്കേണ്ട എന്നാണു അനുഭവത്തില്‍ നിന്നും പറയാന്‍ ഉള്ളത് ..
ചക്ക വീണു പാവം മുയല് വരെ ചത്ത ചരിത്രമുണ്ട്...

 ഒലക്കേടെ മൂട് ... ഒന്നേ പറയാന്‍ ഒള്ളു ...
സൂക്ഷ്ച്ചാല്‍ ദുഖിക്കണ്ട    ...

 






1 comment:

  1. I like then varikka and pazham chakka.

    Ninte blog iniyum post varaan prarthikkam

    ReplyDelete

ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..

Popular Posts

Stats Counter

View My Stats