ഇന്ത്യ മുഴുവന്‍ ആരാധകരുള്ള പാട്ടുകാരിയാണ് ശ്രേയ ഘോഷാല്‍. മലയാളം ഇന്ന് കൂടുതല്‍ സ്‌നേഹിക്കയും ചെയ്യുന്ന പാട്ടുകാരി. ഗായിക എന്ന നിലയില്‍ ഉയരങ്ങളില്‍ നില്ക്കുന്ന ശ്രേയ അതീവസുന്ദരി കൂടിയാണ് എന്നത് ഇഷ്ടത്തിന്റേയും ആരാധനയുടേയും തോത് വര്‍ദ്ധിപ്പിക്കുന്നു.
പരസ്യ ചിത്രങ്ങളിലൂടെക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ശ്രേയാസൗന്ദര്യം ഐറ്റം നമ്പര്‍ ഡാന്‍സിലൂടെ ഇതാ പ്രേക്ഷകരുടെ മുമ്പിലേക്ക്. അഭിനയിക്കാന്‍ നിരവധി ഓഫറുകള്‍ എല്ലാ ഭാഷയില്‍ നിന്നും ഈ അനുഗ്രഹീത ഗായികയെ തേടിയെത്താറുണ്ട്.
അതില്‍നിന്നെല്ലാം നന്ദിപൂര്‍വ്വം വിട്ടു നിന്ന ശ്രേയ ഇതാ സട്ടൈ എന്ന തമിഴ് ചിത്രത്തില്‍ ശ്രേയ തന്നെപാടിയ പാട്ടിന് നൃത്തചുവടുകള്‍വെക്കുന്നു. ഈ പാട്ടിനോടുള്ള ഇഷ്ടകൂടുതലാണ് ശ്രേയയെ ക്യാമറയ്ക്കു മുമ്പിലെത്തിക്കുന്നത്.
വിലപിടിപ്പുള്ള ഈ പിന്നണി ഗായികയെ ഏറെ ഇഷ്ടപ്പെടുന്ന തെന്നിന്ത്യന്‍ ഗായികമാര്‍ നല്ല അസൂയയോടെയാണ് ശ്രേയയെ ഉറ്റുനോക്കുന്നത്. ഒന്നാമത് അവരുടെ പ്രകടനമികവും രണ്ടാമത് തങ്ങളുടെ അവസരങ്ങള്‍ കുറയുന്നതിന്റെ കുശുമ്പും. ശ്രേയാഘോഷാലിന് ഇനി അസൂയക്കാരും കുശുമ്പുകാരും കൂടും. കാരണം ഐറ്റംനമ്പറുകാരുടെ നേര്‍ക്കല്ലേ അടുത്ത ഐറ്റം.
No comments:
Post a Comment
ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..