Thursday, June 28, 2012

ആദ്യമായി മുഴുപ്പാവാട ഉടുത്ത നാള്‍

തവള കണ്ണി എന്ന ഇരട്ടപ്പേര് ആര് വിളിച്ചാലും കൊഞ്ഞനം കുത്തി അറിയാവുന്ന തെറി വിളിക്കുന്നവള്‍ .... ഒരിക്കല്‍ ഞാനും ആ പേര് വിളിച്ചപ്പോള്‍ അവള്‍ തെറി വിളിച്ചില്ല .... പകരം കണ്ണ് നിറച്ചു ... ആ അവള്‍ ... ആദ്യമായി മുഴുപ്പാവാട ഉടുത്ത നാള്‍ ഓടി കിതച്ചു എന്റെ മുന്നില്‍ വന്നു നിന്ന് എനിക്ക് ചേര്‍ച്ച ഉണ്ടോ എന്ന് ചോദിച്ചവള്‍ ....ഞാന്‍ പരീക്ഷകളില്‍ ജയിക്കുമ്പോള്‍ കാണുന്ന കല്‍വിളക്കില്‍ എല്ലാം തിരി തെളിയിച്ചവള്‍ .... കഥകളി കാണാന്‍ പോയിട്ട് കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു നേരം വെളുപ്പിക്കാന്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരി ...കെഞ്ചി ചോദിച്ച ഉമ്മ തന്നെന്ന് വരുത്തി ഇടവപാതി പെയ്യുന്ന നാട്ടുവഴിയിലൂടെ തിരിഞ്ഞു നോക്കാതെ ഓടി പോയവള്‍ ....അവളാണ് മക്കളേ മറ്റൊരുത്തന്റെ നിഴലായി പോകുന്നത് ...."

No comments:

Post a Comment

ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..

Popular Posts

Stats Counter

View My Stats