Thursday, June 14, 2012

മലയാളിയുടെ മഴ

മഴയ്‌ക്കൊപ്പം ആഹ്ലാദിക്കാനുള്ള അവസരങ്ങള്‍ പാഴാക്കാതിരിക്കുക...

മഴക്കാലമെത്തി. ഒരിക്കലെങ്കിലും മഴ നനഞ്ഞു നടക്കാന്‍ മോഹിക്കാത്തവര്‍ ചുരുക്കും. മഴക്കാലത്ത് ചെയ്യാവുന്ന ചില കാര്യങ്ങള്‍, രസത്തിനും വേണ്ടിയും സുഖത്തിന് വേണ്ടിയും ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
പുതുമഴ നനഞ്ഞ് പുതുമണ്ണിന്റ മണം ശ്വസിച്ചു നടക്കാന്‍ രസമല്ലേ. മഴ നനഞ്ഞാല്‍ അസുഖം വരുമെന്നു പഴമക്കാര്‍ പറഞ്ഞാലും പ്രകൃതിയോട് അടുത്തു നില്‍ക്കാന്‍ ആഗ...്രഹിക്കുന്നവര്‍ക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണിത്. മുറ്റവും പറമ്പുമുള്ളവരാണെങ്കില്‍ അവിടെയിറങ്ങി നിന്നു മഴ നനയാം. അല്ലെങ്കില്‍ ടെറസിലേക്കു പോകാം. ഇതു പറ്റാത്തവര്‍ക്ക് ചുരുങ്ങിയ പക്ഷം ബാല്‍ക്കണിയില്‍ ഇറങ്ങി നിന്നെങ്കിലും മഴ കൊള്ളാം. ഛെ, മഴ നനഞ്ഞു എന്നു പരാതിപ്പെടുന്നവര്‍ക്കു പറ്റിയതല്ലാ ഇതെന്നു മാത്രം.
മടി പിടിച്ചവര്‍ക്ക്, ഉറക്കപ്രേമികള്‍ക്ക് ചെയ്യാവുന്ന ഒന്നുണ്ട്, ഉറക്കം തന്നെ. മഴയുടെ ഒച്ച കേട്ട് നേര്‍ത്ത ഇരുട്ടില്‍ പുതച്ചു കിടന്ന് ഉറങ്ങുന്ന സുഖം, അതൊന്നു വേറെ തന്നെ. ഭക്ഷണപ്രിയരാണെങ്കില്‍ വറുത്തതും പൊരിച്ചതുമെല്ലാം തിന്ന് ടിവിക്കു മുന്നിലിരിക്കാന്‍ നല്ല രസമല്ലേ. മഴയും കാര്‍മേഘങ്ങളും ഒരു പരിധി വരെ എല്ലാവരേയും മടി പിടിപ്പിക്കുകയും ചെയ്യും.
ബാല്യത്തിലേക്ക് ഒരിക്കലെങ്കിലും തിരിച്ചുപോകാന്‍ ആഗ്രഹിക്കാത്തവരുണ്ടോ, ഒഴുകിപ്പോകുന്ന മഴവെള്ളത്തില്‍ കടലാസു വഞ്ചികളുണ്ടാക്കിക്കളിക്കുന്നത് നേരം പോക്കിനുള്ള നല്ലൊരു വഴി കൂടിയാണ്.
മഴയ്‌ക്കൊപ്പം പാട്ടു കേട്ടിരിക്കാനും സുഖമുള്ള കാര്യമാണ്. ഇഷ്ടമുള്ള വരികള്‍ക്ക് കാതോര്‍ത്ത് പാട്ടു കേട്ടിരിക്കാന്‍ ഇഷ്ടമുളളരുമുണ്ടാകും.
കൂട്ടുകാര്‍ക്കൊപ്പം മഴയാഘോഷിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ വഴിയുണ്ട്, കൂട്ടുകാര്‍ക്കൊപ്പം മഴ നനയുക. പരസ്പം വെള്ളം കോരിയൊഴിക്കാനും മഴയ്‌ക്കൊപ്പം ആഹ്ലാദിക്കാനും കഴിയുന്നത് നല്ലതു തന്നെ. സ്വിമ്മിംഗ് പൂളുണ്ടെങ്കില്‍ ആഘോഷിക്കാന്‍ എളുപ്പം.
മഴയ്‌ക്കൊപ്പം ആഹ്ലാദിക്കാനുള്ള അവസരങ്ങള്‍ പാഴാക്കാതിരിക്കുക.

No comments:

Post a Comment

ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..

Popular Posts

Stats Counter

View My Stats