![]() കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഏറ്റവും വരുമാനമുണ്ടാക്കിയ 100 കായിക താരങ്ങളുടെ ഫോബ്‌സ് പട്ടികയിലാണ് ധോനിയുടെ അതിശയകരമായ കുതിപ്പ്. പട്ടികയില്‍ 31-ാം സ്ഥാനത്താണ് ധോനി. ദ്യോക്കോവിച്ച് 62-ാം സ്ഥാനത്തും ബോള്‍ട്ട് 63-ാം സ്ഥാനത്തും സച്ചിന്‍ തെണ്ടുല്‍ക്കര്‍ 78-ാം സ്ഥാനത്തുമാണ്. ഫുട്‌ബോള്‍ താരങ്ങളായ വെയ്ന്‍ റൂണി, ഫെര്‍ണാണ്ടോ ടോറസ് എന്നിവരും ധോനിക്ക് പിന്നിലാണ്. റൂണി പട്ടികയില്‍ 37-ാം സ്ഥാനത്താണ്. 2.65 കോടി ഡോളറാണ് (148.3 കോടി രൂപ) ധോനിയുടെ വാര്‍ഷിക വരുമാനം. ഇതില്‍ 129 കോടി രൂപയും പരസ്യത്തില്‍നിന്നാണ് ലഭിച്ചിട്ടുള്ളത്. 100 സമ്പന്ന കായികതാരങ്ങളുടെ പട്ടികയില്‍ ധോനി കഴിഞ്ഞാല്‍ സച്ചിന്‍ മാത്രമാണ് ക്രിക്കറ്റില്‍നിന്നുള്ളത്. 104 കോടി രൂപയാണ് സച്ചിന്റെ വാര്‍ഷിക വരുമാനം. ഇതില്‍ പരസ്യത്തില്‍നിന്ന് മാത്രമാണ് 92 കോടി രൂപയും വന്നത്. ആഗോള സമ്പന്ന പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് മെസ്സിയെങ്കിലും പരസ്യ വരുമാനത്തില്‍ ധോനിക്ക് പിന്നിലാണ്. 218 കോടി രൂപയാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മെസ്സിയുടെ അക്കൗണ്ടിലെത്തിയത്. ഇതില്‍ പരസ്യങ്ങളില്‍നിന്ന് 106 കോടി രൂപയാണ് വരുമാനം. ദ്യോക്കോവിച്ചിന്റേത് 115.2 കോടിയും ബോള്‍ട്ടിന്റേത് 113.5 കോടി രൂപയുമാണ്. ബോക്‌സിങ് ചാമ്പ്യന്‍ ഫ്ലോയ്ഡ് മേവെതറാണ് ഒന്നാം സ്ഥാനത്ത്. നയാപ്പൈസ പരസ്യവരുമാനമില്ലാത്ത മേവെതര്‍, മത്സരങ്ങളില്‍നിന്ന് മാത്രമായി 475 കോടി രൂപയാണ് സമ്പാദിച്ചത്. |
ആനുകാലിക ജീവിതങ്ങളും , വാര്‍ത്തകളും കണ്ടത് പോലെ എഴുതുക എന്ന വല്ല്യ ഉദ്ദേശ്യന്നുല്ല , വിട്ടു കൊടുക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ടാണ് ബ്ലോഗും കൊണ്ട് ഇറങ്ങിയത്.
Wednesday, June 20, 2012
ധോനി ബോള്‍ട്ടിനെയും തോല്‌പിച്ചു
Subscribe to:
Post Comments (Atom)
Popular Posts
-
ഇന്ത്യന്‍ ഫാഷന്‍ റാംപുകളില്‍ ചുവടുവെയ്ക്കുന്ന പ്രശസ്ത മലയാളി മോഡലുകളായ ലക്ഷ്മി ആനന്ദും രാജീവ് പിള്ളയും റിലാക്സേഷന് മൂഡില്‍, ഒര...
-
പറയാന്‍ ഒരുപാടു കൊതിച്ച പ്രണയം , അതു പറയാന്‍ കഴിയാതെ പോയി . പറയണം പറയണം എന്ന് ഒരുപാട് വിചാരിച്ചിരുന്നു .. പണ്ടാരം, അവള് ചെരിപ്...
-
"വിഘടനവധികളും പ്രതിക്രിയവാതികളും പ്രതമാദ്രിഷ്ടിയാല് അകല്ച്ചായില് ആയിരുന്നുവെങ്കിലും അവര്കിടയിലുള്ള അന്ദര്ധാര സജീവ...
-
പ്രണയം ചക്കയാണ് ... നിങ്ങള്‍ക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ ....? പെണ...
-
മനുഷ്യത്വമുള്ളവരെ ഇത് തീര്‍ച്ചയായും ചിന്തിപ്പിക്കും "എല്ലാ മനുഷ്യരും നല്ലവരാണ് . നല്ലവര്‍ തന്നെയാണ് വില്ലന്മാരാകുന്നതും ...
-
ചന്ദുവിനെ അഞ്ചു വര്ഷങ്ങള്ക് മുന്‍പേ അവന്റെ അച്ഛന് ഒരു ബെര്‍മുഡ വാങ്ങി കൊടുത്തു., അതിനു ശേക്ഷം ആ ബെര്‍മുഡ മാത്രമേ അവന് ധരിചിട്ടുള...
No comments:
Post a Comment
ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..