Friday, June 22, 2012

കുറച്ചു വിദ്യയും കൂടുതല്‍ അഭ്യാസവും

പ്രിയപ്പെട്ട എസ്.എഫ്.ഐ സുഹൃത്തുക്കളോട്.......
ഇങ്ങനെയാണോ ജനാധ്യപത്യ രീതിയിലുള്ള നിങ്ങളുടെ സമരം ?

അനീഷ്‌ രാജന്‍ കൊല്ലപ്പെട്ടു 3 മാസം കഴിഞ്ഞു അതിന്‍റെ പ്രതികളെ പിടികൂടുകയും ചെയ്തു ?അന്ന് ഒന്നും തോന്നാത്ത അനീഷ്‌ രാജന്‍ സ്നേഹം ഇപ്പോള്‍ എവിടെ നിന്ന് വന്നു ?പ്രതികളെ പിടികൂടിയിട്ടു പിന്നെ എന്തിനാ ഇപ്പോള്‍ ഇങ്ങനെ ഒരു സമര നാടകം ?

... ... അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയാണ് നിങ്ങള്‍ തെരുവില്‍ ഇറങ്ങുന്നതെങ്കില്‍ ആദ്യം നിങ്ങള്‍ ചെല്ലേണ്ടത് നിങ്ങള്‍ക്കായി രക്തസാക്ഷി മണ്ഡലം ഒരുക്കി കാത്തിരിക്കുന്ന നേതാക്കളുടെ മുന്‍പിലേക്കാണ്.
നിങ്ങള്‍ തെരുവിലേക്ക് ഇറങ്ങുമ്പോള്‍ അണികളുടെ ഇടയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക നിങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട ഏതെങ്കിലും നേതാകളുടെ സന്തതികള്‍ നിങ്ങളുടെ കൂടെ ഉണ്ടോ ?അകന്ന ബന്ധത്തില്‍ പെട്ട ഒന്നിനെ പോലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല .പിന്നെ ആര്‍ക്കു വേണ്ടിയാണ് ഈ സമരം ?
ഇങ്ങിനെ തല്ലു കൊണ്ട് ചാകാനാണ് നിങ്ങളുടെ വിധി എങ്കില്‍ ആര്‍ക്കും നിങ്ങളെ തടയാനാകില്ല കുട്ടി സഘാക്കളെ .
പാര്‍ട്ടിക്ക് ഒരു രക്തസാക്ഷി , നഷ്ട പെടുന്നത് നിങ്ങളുടെ കുടുംബത്തിന്.....

No comments:

Post a Comment

ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..

Popular Posts

Stats Counter

View My Stats